ഒരേയൊരു പൂവൻ കോഴി, പാലക്കാട്ട് ലേലം പിടിച്ചത് അമ്പരിപ്പിക്കുന്ന വിലയിൽ, ഇനിയും കൂടിയേനെ എന്ന് സംഘാടകർ

Published : Feb 16, 2023, 05:53 PM IST
ഒരേയൊരു പൂവൻ കോഴി, പാലക്കാട്ട് ലേലം പിടിച്ചത് അമ്പരിപ്പിക്കുന്ന വിലയിൽ, ഇനിയും കൂടിയേനെ എന്ന് സംഘാടകർ

Synopsis

മണ്ണാർക്കാട് ഒരു പൂവൻ കോഴിയെ ലേലത്തിൽ വിളിച്ചത് അൻപതിനായിരം രൂപയ്ക്ക്

പാലക്കാട്: മണ്ണാർക്കാട് ഒരു പൂവൻ കോഴിയെ ലേലത്തിൽ വിളിച്ചത് അൻപതിനായിരം രൂപയ്ക്ക്. തച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായിരുന്നു വാശിയേറിയ ലേലം വിളി.  ലേലം വിളി തുടങ്ങിയത് വെറും പത്ത് രൂപയ്ക്ക്. ഹരം  കേറി കേറി ലേലം വിളി അവസാനിച്ചത് അരലക്ഷം രൂപയ്ക്ക് . 

ശരിക്കും അവസാനിപ്പിച്ചതാണ്. അല്ലെങ്കിൽ ഒരു ലക്ഷം എത്തിയേനെയെന്ന് സംഘാടകർ. വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കും പുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഒടുവിൽ കോഴിയെ കിട്ടിയത് കൂൾ ബോയ്സിന് .  

ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ  സാധനങ്ങളാണ് ലേലം വിളിച്ചത്. ലേലത്തിനായി  പൂവൻകോഴി എത്തിയപ്പോഴാണ് സംഗതി കളറായത്. ലേലം വിളിയിലൂടെ  വൈറലായ വിലപിടിപ്പുള്ള കോഴിയെ വളർത്താനാണ് കൂൾ ബോയ്സിന്റെ തീരുമാനം.

Read more: മുക്കത്ത് അപകടകരമായി സ്കൂട്ടറോടിച്ച വിദ്യാർത്ഥിനിക്കെതിരെ കേസ്; രക്ഷിതാക്കൾക്കെതിരെ നടപടിയുണ്ടാകും

പാലക്കാട് പിആര്‍ഡിയിൽ വീഡിയോ സ്ട്രിങ്ങര്‍; ഫെബ്രുവരി 22 വരെ അപേക്ഷ; യോ​ഗ്യതകൾ...

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷിക്കാം. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. 

സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍. വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്‌ടോപ്പില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. 

ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം. സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. 

അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഫെബ്രുവരി 22 നകം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്