
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ലോക്ക്ഡൗൺ കാലത്ത് സർക്കാർ അടിയന്തരമായി വിതരണം ചെയ്ത ക്ഷേമ പെൻഷനുകൾ കിട്ടാതെ നിരവധി പേർ. പലകാരണങ്ങളാൽ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാതെ പോയവരാണിവർ. മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി പെൻഷൻ തുക പ്രതീക്ഷിച്ചിരുന്ന പ്രായമായവരാണ് ഇതിലൂടെ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
2015 മുതൽ വാർദ്ധക്യ കാല പെൻഷൻ മുടങ്ങാതെ വാങ്ങിയിരുന്നയാളാണ് 70 വയസുള്ള ലൂസി ജോർജ്ജ്. സർക്കാർ രേഖകൾ പ്രകാരം ഏറ്റവും ഒടുവിൽ നൽകിയ അഞ്ച് മാസത്തെ പെൻഷനും ഇവർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, പണം ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല, തടഞ്ഞുവച്ചിരിക്കുകയാണ്. പെൻഷൻ വാങ്ങുന്ന അനർഹരെ ഒഴിവാക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടന്നത്. അസുഖബാധിതയായ ലൂസിക്ക് അന്ന് മസ്റ്റിറിംഗ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതേരീതിയിൽ തന്നെയാണ് രത്നമ്മ എന്ന കയർ തൊഴിലാളിക്കും പെൻഷൻ മുടങ്ങിയത്.
ഇത്തരത്തിൽ ആലപ്പുഴ നഗരസഭാ പരിധിയിൽ മാത്രം അഞ്ഞൂറിലധികം ആളുകൾക്കാണ് പെൻഷൻ ലഭികാതിരിക്കുന്നത്. ഇവർക്കായി വീണ്ടും മസ്റ്ററിംഗ് നടത്തണമെന്നാണ് ആവശ്യം. സംസ്ഥാന ധനകാര്യ വകുപ്പാണ് അക്ഷയ കേന്ദ്രങ്ങൾക്ക് മസ്റ്ററിംഗ് നടത്താനുള്ള നിർദേശം നൽകേണ്ടത്.
കാണാം വീഡിയോ..
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam