വയനാട്ടിൽ എംബിബിഎസ് വിദ്യാര്‍ഥിനിയെ ഇരുമ്പ് ദണ്ഡിനടിച്ചു, മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

Published : Jul 04, 2022, 09:10 AM IST
വയനാട്ടിൽ എംബിബിഎസ് വിദ്യാര്‍ഥിനിയെ ഇരുമ്പ് ദണ്ഡിനടിച്ചു, മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

വയനാട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതിക്ക്‌  നേരെ മുൻ ഭർത്താവിന്റെ ആക്രമണം. സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി

കല്‍പ്പറ്റ : വയനാട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതിക്ക്‌  നേരെ മുൻ ഭർത്താവിന്റെ ആക്രമണം. സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി. പരിക്കേറ്റ യുവതി മേപ്പാടിയിലെ സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലാണ്‌. നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. കോടതി നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം കുട്ടിയെ കാണാൻ പ്രതിക്ക് അനുമതി ഉണ്ടായിരുന്നു. 

കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാൻ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണം. വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടിന്‌ സമീപം ഒളിച്ചു നിന്ന കമറുദ്ദീൻ ഇരുമ്പ് ദണ്ഡ് കൊണ്ട്  തലയ്ക്ക്‌ അടിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാൻഡ് ചെയ്തു.

Read more: പൊലീസിനെ കൈയേറ്റം ചെയ്ത സംഭവം; മക്കളെ കള്ളക്കേസിൽ കുടുക്കിയെന്ന് രക്ഷിതാക്കൾ

 

കൽപ്പറ്റ: പൊലീസിനെ കൈയേറ്റം ചെയ്തെന്ന പനമരം പൊലീസിന്റേത് കള്ളക്കേസാണെന്നും മക്കളെ കുടുക്കിയതാണെന്നും രക്ഷിതാക്കൾ. 
നീർവാരം വെട്ടുപാറപ്പുറത്ത് ലക്ഷ്മണനും ഭാര്യ കനകമ്മയുമാണ് ആരോപണമുന്നയിച്ചത്. പനമരം എസ്.ഐ പി.സി. സജീവനെ മക്കളായ രഞ്ജിത്തും ശ്രീജിത്തും ചേർന്ന് കൈയേറ്റം ചെയ്തെന്ന കള്ളക്കേസുണ്ടാക്കിയാണ് ജയിലിലടച്ചതെന്ന് അവർ പനമരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

കഴിഞ്ഞ മാസം 27ന് ജോലി കഴിഞ്ഞുവരുന്നതിനിടെ പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയെന്ന് പറഞ്ഞാണ് എസ് ഐ പി സി സജീവനും സംഘവും മക്കളെ പിന്തുടർന്നെത്തിയത്. വീടിനുമുമ്പിൽ ബൈക്കിൽ നിന്നിറങ്ങിയ ശ്രീജിത്തിനെയും രഞ്ജിത്തിനെയും പൊലീസ് അകാരണമായി മർദിക്കുകയായിരുന്നു.

ഇതുകണ്ട് പുറത്തെത്തിയ വീട്ടുകാരോട് മോശമായ ഭാഷയിലാണ് സംസാരിച്ചത്. എന്താണ് കാരണമെന്നു ചോദിച്ചപ്പോൾ ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് ഇവരുടെ അച്ഛനും അമ്മയും പറഞ്ഞു. പൊലീസ് കൈകാണിച്ചത് മക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ശ്രീജിത്തിന്റെ മകൾക്ക് സുഖമില്ലാത്തതിനാൽ വേഗത്തിൽ വരുന്ന വഴി പൊലീസ് ജീപ്പിൽ ഇരുന്നവർ കൈകാണിച്ചത് കണ്ടില്ലെന്ന്‌ പറഞ്ഞെങ്കിലും ഇതൊന്നും കേൾക്കാൻ പൊലീസ് തയ്യാറായില്ല. 

Read more:  കുടിവെള്ളസ്രോതസിൽ മാലിന്യം തള്ളി, അവധി ദിനത്തിലും കുതിച്ചെത്തി നടപടിയെടുത്ത് തഹസിൽദാർ, കൈയടി

ശ്രീജിത്തിനെ സംഭവ ദിവസംതന്നെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ബൈക്കിന് പിറകിലിരുന്ന ആളെ ഹാജരാക്കിയില്ലെങ്കിൽ വീട്ടിലെ മുഴുവൻ പേരുടെയും പേരിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് രഞ്ജിത്തിനെയും അവർ സഞ്ചരിച്ച ബൈക്കും സ്റ്റേഷനിൽ ഹാജരാക്കിയതെന്നും ഇരുവരും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു