
തിരുവനന്തപുരം: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടി. കഠിനംകുളം ചേരമാൻ തുരുത്ത് സ്വദേശി മുഹമ്മദ് അസ്ജർ (36)നെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. ഇക്കഴിഞ്ഞ ജൂൺ 21നായിരുന്നു 80 ഗ്രാം എംഡിഎംഎയുമായി വീട്ടിൽ നിന്നും അസ്ജറിനെ ഡാൻസാഫ് സംഘം പിടികൂടിയത്. ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ പ്രതി ദില്ലിയിലേക്ക് കടന്നുവന്ന വിവരവും കിട്ടി. അസ്ജർ വീട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. കഠിനംകുളം പൊലീസിന് കൈമാറിയ പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam