വിതുരയിൽ നടുറോഡിൽ അക്രമം; കെഎസ്ആർടിസി ഡ്രൈവറെ യുവാക്കൾ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

Published : Aug 20, 2026, 09:51 PM IST
KSRTC driver

Synopsis

ഇന്ന് വൈകുന്നേരം 6.30 വിതുര ബിവറേജസിന് മുന്നിൽ വെച്ചായിരുന്നു സംഭവം. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആനപ്പാറ സ്വദേശി നന്ദകുമാറിനാണ് പരിക്കേറ്റത്. പരിക്കേറ്റ നന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ യുവാക്കൾ കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആനപ്പാറ സ്വദേശി നന്ദകുമാറിനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.30 വിതുര ബിവറേജസിന് മുന്നിൽ വെച്ചായിരുന്നു സംഭവം. രണ്ട് പേർ ബിവറേജിൽ നിന്ന് മദ്യം വാങ്ങി ബൈക്കിൽ റോഡിന് കുറുകെ വന്നപ്പോൾ കെഎസ്ആർടിസി ബസ് ചവിട്ടി നിർത്തി. തുടർന്ന് ഡ്രൈവറും യുവാക്കളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഡ്രൈവർ പുറത്തിറങ്ങിയ സമയം ബാഗിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് നന്ദകുമാറിന്റെ തലയിൽ അടിച്ചത്. പരിക്കേറ്റ നന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല സ്വദേശിയായ നൗഫലിനെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്പലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു
പത്തനംതിട്ടയിൽ അഞ്ചാംക്ലാസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 29 വർഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ