ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചതിന് മെക്കാനിക്കിന്റെ പല്ലടിച്ച് കൊഴിച്ചു, പ്രതി പിടിയിൽ

Published : Apr 07, 2022, 01:38 PM IST
ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചതിന് മെക്കാനിക്കിന്റെ പല്ലടിച്ച് കൊഴിച്ചു, പ്രതി പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം ഇയാൾ ബൈക്ക് നന്നാക്കാൻ മോഹനനെ ഏൽപ്പിച്ചിരുന്നു. ഇത് നന്നാക്കിയതിന്റെ പണിക്കൂലി ചോദിച്ചതാണ് ഷിബുവിനെ പ്രകോപിപ്പിച്ചത്...

കൊല്ലം: ബൈക്ക് നന്നാക്കിയതിന്റെ പണിക്കൂലി ആവശ്യപ്പെട്ടതിന് വർക്ക് ഷോപ്പ് മെക്കാനിക്കിന്റെ പല്ല് അടിച്ചുകൊഴിച്ചു. സംഭവത്തിൽ പൊലീസിന് ലഭിച്ച പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചിറക്കരസ്വദേശി ഷിബുവിനെയാണ് പൊലീസ് പിടികൂടിയത്. വർക്ക് ഷോപ്പ്  മെക്കാനിക്ക് മോഹനൻ പിള്ളയെയാണ് ഷിബു ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ ബൈക്ക് നന്നാക്കാൻ മോഹനനെ ഏൽപ്പിച്ചിരുന്നു. ഇത് നന്നാക്കിയതിന്റെ പണിക്കൂലി ചോദിച്ചതാണ് ഷിബുവിനെ പ്രകോപിപ്പിച്ചത്.

സമീപത്ത് ഫിഷ് സ്റ്റാൾ നടത്തുകയാണ് ഷിബു. തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മോഹനന്റെ മുഖത്തടിച്ച് പല്ല് തെറിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശശി തരൂരിന്റെ ഇടപെടലിൽ സമ്മതം മൂളി ദേശീയപാത അതോറിറ്റി; കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിൽ 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ
പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്