
കോഴിക്കോട്: സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് കല്ലാച്ചിയിലെ വിംസ് ആശുപത്രിക്കെതിരെയാണ് നാദാപുരം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കാല്‍ വിരല്‍ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
എല്ല് പൊട്ടിയതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇതിന് മാത്രം ചികിത്സ നല്‍കിയ അധികൃതര്‍ വിരലിലേക്കുള്ള ഞരമ്പ് മുറിഞ്ഞത് ശ്രദ്ധിക്കാതെ പോവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. തുടര്‍ന്ന് വിരല്‍ മുറിച്ചുമാറ്റേണ്ട സാഹചര്യത്തില്‍ എത്തുകയായിരുന്നു. ഞരമ്പ് മുറിഞ്ഞത് കണ്ടെത്തുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പരാതിക്കാരന്റെ ആരോപണം. അതേസമയം ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച ഡോക്ടര്‍, പിഴവ് സംഭവിച്ചിട്ടില്ലെന്നും നടപടിക്രമം അനുസരിച്ചുള്ള ചികിത്സയാണ് നല്‍കിയതെന്നും വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam