പന്തയം വച്ച് നീന്താനിറങ്ങി, നീന്തി തുടങ്ങിയപ്പോൾ തന്നെ താഴ്ന്ന് പോയി, കൊല്ലത്ത് ചിറയിൽ മുങ്ങി യുവാവിന് ദാരുണാന്ത്യം

Published : Jul 28, 2026, 01:41 PM IST
drowned death kollam

Synopsis

ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്

കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബു ആണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നുസംഭവം. ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്. നീന്തൽ തുടങ്ങി അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ ബാബു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തിരച്ചിൽ നടത്തിയത്. സ്കൂബാ ടീം നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നൂലിൽ കെട്ടിയ ഉറപ്പിന് നട്ടിന്റെ താങ്ങ്', യാത്രക്കാരി ചാരിയതോടെ കെഎസ്ആർടിസി ബസിന്റെ തൂൺ ഇളകി വീണു, ഗുരുതര വീഴ്ച
പിങ്ക് ബസിൽ പുരുഷന്മാർക്കും യാത്രാനുമതി, പുലർച്ചെയുള്ള ട്രിപ്പിൽ പ്രത്യേക ഇളവ്, സഹായമാവുക രോഗികൾക്കും കൂട്ടിരിപ്പുകാർക്കും