ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എസ് ഐയെ ചവിട്ടി വീഴ്ത്തി; കോഴിക്കോട് യുവാവ് അറസ്റ്റില്‍

Published : Aug 18, 2026, 02:28 PM IST
police officer attacked

Synopsis

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സുജിത്തിനെതിരേ കര്‍ശ്ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.

കോഴിക്കോട്: കൃത്യനിര്‍വഹണത്തിനിടെ പോലീസ് എസ്.ഐയെ ചവിട്ടിവീഴ്ത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടില്‍ സുജിത്താണ്(31) പിടിയിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാള്‍ ബഹളം വെക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ സുജിത്ത് കൈയില്‍ ചോരയൊലിപ്പിച്ച നിലയില്‍ റോഡില്‍ നിന്ന് ബഹളം വെക്കുന്നത് കണ്ടു. പരിക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുജിത്ത് പ്രകോപിതനാവുകയും എസ്‌ഐ ഷിബുവിനെ ശക്തമായി ചവിട്ടുകയുമായിരുന്നു.

ചവിട്ടേറ്റ് റോഡിലേക്ക് വീണ എസ്‌ഐക്ക് കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേറ്റു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. പരിക്കേറ്റ എസ്.ഐയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സുജിത്തിനെതിരേ കര്‍ശ്ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി വഴക്ക്, ജീവനൊടുക്കാൻ ശ്രമിച്ച 17കാരിക്ക് രക്ഷകരായി പൊലീസുകാർ
വല മറ്റൊരു വള്ളത്തിന്റെ പ്രൊപ്പല്ലറിൽ കുരുങ്ങി, മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം