
മകന് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മയും സഹോദരങ്ങളും. കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 50 വയസുള്ള അജിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണ്.
വീടിന്‍റെ അറ്റകുറ്റ പണികള്‍ക്ക് പഞ്ചായത്തില്‍ നിന്ന് പണം അനുവദിച്ചിരുന്നു. ഇതിന്‍റെ രേഖകളുമായി എത്തിയ പഞ്ചായത്തംഗമാണ് അജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് സുഖമില്ലെന്നും വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നുമില്ലെന്നുമായിരുന്നു പഞ്ചായത്ത് അംഗത്തോട് ചെല്ലമ്മ പറഞ്ഞത്. ഇതിനേത്തുടര്‍ന്നാണ് പഞ്ചായത്ത് അംഗം സാലിമോള്‍ വീട്ടിലേക്ക് കയറി പരിശോധിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പഞ്ചായത്ത് അംഗം ചെല്ലുന്ന സമയത്ത് ചെല്ലമ്മയും ഇളയമകൻ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു. പഞ്ചായത്തംഗം അറിയിച്ചതിനെത്തുടർന്ന് സമീപവാസികളും പൊലീസും എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി.
അജിക്ക് അക്രമവാസന ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയൽവാസികൾ പറയുന്നു. നാല് പേർക്കും ലഭിക്കുന്ന പെൻഷനും നാട്ടുകാർ നൽകുന്ന സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവർക്ക് വീടു നിർമിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം ഗവ. ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ അജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സംസ്കാരം നടത്തി.
പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി
കുവൈത്തില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. ഹവല്ലി ഗവര്‍ണറേറ്റിലാണ് സംഭവം. യുവാവ് കാറിനുള്ളില്‍ ഉറങ്ങുകയാണെന്നാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടവര്‍ ആദ്യം വിചാരിച്ചത്. വിവരം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം വിശദ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരിച്ചത് കുവൈത്ത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
ഇരയുടെ കുടുംബം മാപ്പു നല്‍കി; വധശിക്ഷ കാത്ത് കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു
ഇറാനില്‍ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി, ഇരയുടെ കുടുംബം മാപ്പുനല്‍കിയത് അറിഞ്ഞതോടെ നെഞ്ചുപൊട്ടി മരിച്ചു. ഇറാന്‍ സ്വദേശിയായ അക്ബര്‍ ആണ് മരിച്ചത്. ബന്ദര്‍ അബ്ബാസിലെ കോടതിയാണ് ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയതോടെ വധശിക്ഷ ഒഴിവാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാപ്പു ലഭിച്ചതറിഞ്ഞ 55കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 37-ാം വയസ്സിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ജയിലില്‍ കഴിയുകയായിരുന്ന പ്രതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി കഴിഞ്ഞ 18 വര്‍ഷമായി കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പു ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.
പ്രായമായ അമ്മയെ ഭാര്യമാര്‍ പരിചരിച്ചില്ല; ഒരേ സമയം വിവാഹ ബന്ധം വേര്‍പെടുത്തി മൂന്ന് സഹോദരങ്ങള്‍
പ്രായമായ മാതാവിനെ പരിചരിക്കാത്തതിന് മൂന്ന് സഹോദരങ്ങള്‍ ഒരേസമയം വിവാഹബന്ധം (divorce) വേര്‍പെടുത്തി. അള്‍ജീരിയയിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് സഹോദരങ്ങള്‍ ജോലി കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരുടെ അസുഖബാധിതയായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്. തങ്ങളുടെ മൂന്നുപേരുടെയും ഭാര്യമാര്‍ വീട്ടിലുണ്ടായിട്ടും അവര്‍ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ ദേഷ്യം തോന്നിയ സഹോദരങ്ങള്‍ ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു.