സ്കൂൾ പരിസരങ്ങളിൽ 'ഓപ്പറേഷൻ തണ്ടർ - നിയർ സ്കൂൾ': കൊല്ലത്ത് 5 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Published : Sep 24, 2026, 09:40 PM IST
Operation Thunder

Synopsis

സ്കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാനുള്ള 'ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ പുകയില ശേഖരം എക്സൈസ് പിടികൂടി. നീണ്ടകരയിലെ ഒരു വീടിന്റെ രഹസ്യമുറിയിൽ നിന്നാണ് ഒരു ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു.

കൊല്ലം: സ്കൂൾ പരിസരങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി എക്സൈസ് നടപ്പിലാക്കുന്ന "ഓപ്പറേഷൻ തണ്ടർ - നിയർ സ്കൂൾ" പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ പുകയില ശേഖരം പിടികൂടി. കൊല്ലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 5 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

കൊല്ലം എക്സൈസ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. വിജയകുമാറിന്റെ നേതൃത്വത്തിൽ നീണ്ടകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. നീണ്ടകര, എസ്.എൻ മന്ദിരം വീട്ടിൽ വിനോദിന്റെ വീട്ടിലെ രഹസ്യമുറിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് വ്യക്തമാക്കി. കരുനാഗപ്പള്ളി, തഴവ മേഖലകളിലെ റീട്ടെയിൽ വിതരണത്തിനായി എത്തിച്ചതാണ് ഈ ശേഖരമെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ വിനോദിനെതിരെ COTPA നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. വിജയകുമാറിനെക്കൂടാതെ പ്രിവന്റീവ് ഓഫീസർ ടി.ആർ. ജ്യോതി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗംഗ ബി, സിവിൽ എക്സൈസ് ഓഫീസർ അനന്തു എസ്. രാജ് എന്നിവരാണ് പരിശോധനാ സംഘത്തിൽ പങ്കെടുത്തത്. വരുംദിവസങ്ങളിലും സ്കൂൾ പരിസരങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എല്ലാം സിസിടിവി ക്യാമറ കണ്ടു! വർക്കലയിൽ ആളില്ലാത്ത വീട്ടിൽനിന്ന് 10 പവൻ സ്വർണം കവർന്നു; സിസിടിവിയിൽ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം
തെരുവുനായയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്; സംഭവം കോഴിക്കോട്ടെ ഉള്ളിയേരിയില്‍