നാട്ടിൽ പോകുന്ന വഴിക്ക് കുട്ടികളെ പൊതിരെ തല്ലി ബീഹാ‍ർ സ്വദേശി; പൊലീസുകാരന്റെ കണ്ണിൽപ്പെട്ടതോടെ കുടുങ്ങി

Published : Jan 11, 2024, 09:47 AM IST
നാട്ടിൽ പോകുന്ന വഴിക്ക് കുട്ടികളെ പൊതിരെ തല്ലി ബീഹാ‍ർ സ്വദേശി; പൊലീസുകാരന്റെ കണ്ണിൽപ്പെട്ടതോടെ കുടുങ്ങി

Synopsis

ആറ് മാസം മുൻമ്പ് ഏറ്റവും ഇളയ കുട്ടിയെ റോഡിന് നടുവിൽ കൊണ്ടുവെച്ച് ഭീകരന്തരീഷം സൃഷ്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു

കായംകുളം: കുട്ടികളെ റെയിൽവേ സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച ബീഹാർ സ്വദേശി പോലീസ് പിടിയിൽ. കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബീഹാർ സ്വദേശി സുരേഷ് മാഞ്ചി (40) യെയാണ് പൊലീസ് പിടികൂടിയത്. മദ്യലഹരിയിൽ നാല് കുട്ടികളെ ഇയാൾ സ്റ്റേഷനിൽ വെച്ച് കുട്ടികളെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപെട്ട ശബരിമല ഡ്യൂട്ടിക്ക് എത്തിയ കൊല്ലം സ്റ്റേഷനിൽ നിന്നുള്ള പോലീസുകാരാണ് ഇയാളെ പിടികൂടി റെയിൽവേ പോലിസിനെ ഏൽപ്പിച്ചത്. 

മാർബിൾ ജോലിക്കാരനായ ഇയാൾ വർഷങ്ങളായി നൂറനാട് ഭാഗത്താണ് താമസം. മർദ്ദനത്തെ തുടർന്ന് ഭാര്യ പിണിങ്ങിപ്പോയി. മദ്യത്തിനും മറ്റു ലഹരിക്കും അടിമയായ ഇയാൾ ആറ് മാസം മുൻമ്പ് ഏറ്റവും ഇളയ കുട്ടിയെ നൂറനാട് ആശാൻ കലങ്കിന് സമീപം കെ.പി റോഡിൽ റോഡിന് നടുവിൽ കൊണ്ടുവെച്ച് ഭീകരന്തരീഷം സൃഷ്ടിച്ച സംഭവത്തിൽ നൂറനാട് പോലീസ് കേസെടുത്തിരുന്നു. 

കുട്ടികളുമായി ബീഹാറിലേക്ക് പോകുവാൻ വേണ്ടിയാണ് കഴിഞ്ഞ ദിവസം പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷനിലെത്തിയത്. രണ്ടു കുട്ടികൾ അങ്കണവാടിയിലും മറ്റു രണ്ടു കുട്ടികൾ ഒന്നും, രണ്ടും ക്ലാസുകളിലും പഠിക്കുകയാണ്. മര്‍ദനമേറ്റ കുട്ടികളെ ആലപ്പുഴയിൽ നിന്നെത്തിയ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി