എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Published : Nov 17, 2024, 09:21 PM ISTUpdated : Nov 17, 2024, 09:23 PM IST
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Synopsis

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം.അപകടത്തിൽ അ‍ഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.

പത്തനംതിട്ട:എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അ‍ഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. എരുമേലി കണമല അട്ടിവളവിൽ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്.

എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ  എരുമേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

കമ്പത്ത് വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, ഡ്രൈവര്‍ താഴെ വീണു, എറണാകുളത്ത് ബസ് നിയന്ത്രണം വിട്ട് അപകടം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു