ജിമ്മിൽ നിന്നും വരുന്ന വഴി ഉറങ്ങിപ്പോയി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

Published : Nov 20, 2025, 09:52 AM IST
Kollam bike accident

Synopsis

ബൈക്കിൽ സഞ്ചരിച്ച ഗ്ലാഡ് വിൻ ജിമ്മിൽ പോയി മടങ്ങിവരും വഴി ഉറങ്ങിപോയതാണ് അപകടകാരണം. തലക്കും കൈക്കും പരിക്കേറ്റ ഗ്ലാഡ് വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടപ്പാകട: കൊല്ലത്ത് ഓവർ ബ്രിഡ്ജിന് മുകളിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം കടപ്പാകട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ പരിക്കേറ്റ് രക്തംവാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികൻ അയത്തിൽ സ്വദേശി ഗ്ലാഡ്‍വിനാണ് മന്ത്രി രക്ഷകനായത്. കൊല്ലത്തെ എൽ ഡി എഫ് യോഗം കഴിഞ്ഞ് രാത്രി പത്ത് മണിയോട് കൂടി മന്ത്രി കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് മടങ്ങും വഴിയായിരുന്നു ബൈക്ക് യാത്രികനായ യുവാവ് രക്തം വാർന്ന് റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി കൺട്രോൾറൂമിൽ നിന്നും പോലീസിനെ വിളിച്ചുവരുത്തി യുവാവിനൊപ്പം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച ഗ്ലാഡ് വിൻ ജിമ്മിൽ പോയി മടങ്ങിവരും വഴി ഉറങ്ങിപോയതാണ് അപകടകാരണം. തലക്കും കൈക്കും പരിക്കേറ്റ ഗ്ലാഡ് വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ട‍മാർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍