Asianet News MalayalamAsianet News Malayalam

അരിക്കൊമ്പന് ആരോഗ്യം നൽകണം, വാവ സുരേഷിന്റ നേതൃത്വത്തിൽ പഴവങ്ങാടി ക്ഷേത്രത്തിൽ തേങ്ങയുടച്ച് പ്രാർത്ഥന

അരിക്കൊമ്പൻ ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ആനയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി തേങ്ങയുടച്ചത്.

Arikomban fans temple pooja for the health of Arikomban in pazhavangadi ganapathy temple Thiruvananthapuram apn
Author
First Published Aug 20, 2023, 5:03 PM IST

തിരുവനന്തപുരം : ചിന്നക്കനാലിൽ നിന്നും  പിടികൂടി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വിനായക ചതുർഥി ദിനത്തിൽ തേങ്ങയുടച്ച് പ്രാർത്ഥന. അരിക്കൊമ്പൻ ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ആനയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി തേങ്ങയുടച്ചത്. അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണവും തുടങ്ങി. വാവ സുരേഷ് അടക്കമുള്ളവർ പ്രാത്ഥനയിലും പ്രതിഷേധത്തിലും പങ്കെടുത്തു. വരും നാളുകളിൽ അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കാൻ വേണ്ടി  സംസ്ഥാന മാകെ പ്രവർത്തനങ്ങളാരംഭിക്കുമെന്ന് വാവസുരേഷ് വിശദീകരിച്ചു.  

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Malayalam News Live | Kerala News Live

 

Follow Us:
Download App:
  • android
  • ios