വിദ്യാർഥിനികളോട് മോശം പെരുമാറ്റം; ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ വീണ്ടും അറസ്റ്റിൽ

Published : Mar 29, 2023, 01:18 PM ISTUpdated : Mar 29, 2023, 01:20 PM IST
വിദ്യാർഥിനികളോട് മോശം പെരുമാറ്റം; ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ വീണ്ടും അറസ്റ്റിൽ

Synopsis

സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്

അമ്പലപ്പുഴ: വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. ഒരു വിദ്യാർഥിനി കൂടി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന്, സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. 

സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്. 5 വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തതിനു പുറമേ രാജിക്കത്തും എഴുതി വാങ്ങിയിരുന്നു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും പരാതിയുയർന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി പുന്നപ്ര പൊലീസിനു കേസ് കൈമാറിയത്. 

ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തി; കൊലക്കുറ്റത്തിന് 4 പേർ പിടിയിൽ

അമ്പലപ്പുഴ ‍‍ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ