കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : May 28, 2024, 04:10 PM IST
കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Synopsis

കാവിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ ഷോൺ സി. ജാക്സൺ (12) ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ വിദ്യാർത്ഥിയാണ് ജാക്സൺ.

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ ഷോൺ സി. ജാക്സൺ (12) ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ വിദ്യാർത്ഥിയാണ് ജാക്സൺ. കഴിഞ്ഞ ദിവസം രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; 16 കാരന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു