
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപ്പാറകടവിൽ കുളിക്കാനിറങ്ങവെ വെള്ളിയാഴ്ച വൈകുന്നേരം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ (20) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഇരവഞ്ഞിപ്പുഴയിൽ പത്തായപ്പാറ കടവിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജെയിംസിനെ കാണാതായ സ്ഥലത്തിന് തൊട്ടു താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ ജെയിംസ് ഒഴിക്കിൽപ്പെടുകയായിരുന്നു. താമരശ്ശേരി താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ ശ്രീധരൻ, ഫയർഫോഴ്സ് അസി. ഓഫീസർ വിജയൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ജെ. കുര്യാച്ചൻ, വിത്സൻ താഴത്തുപറമ്പിൽ, തിരുവമ്പാടി വിലേജ് ഓഫീസർ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ മുക്കം ഫയർഫോഴ്സ്, തിരുവമ്പാടി പൊലീസ്, സിവിൽ ഡിഫൻസ്, ഓമശ്ശേരിയിലെ കർമ്മയുടെ പ്രവർത്തകർ, രാഹുൽ ബ്രിഗേഡ് അടക്കമുള്ള പരിസരങ്ങളിലെ മറ്റു സന്നദ്ധ സംഘങ്ങളും, നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തിരുന്നു.
തിരുവമ്പാടി പൊലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
Read Also: ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറിങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലിൽ കാണാതായി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam