കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ അങ്ങാടിക്കു സമീപമുള്ള പത്തായപ്പാറ കടവിൽ ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായി. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിനെ (22) ആണ് കാണാതായത്. 

ജെയിംസ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോളാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സും തിരുവമ്പാടി പൊലീസും നാട്ടുകാരും യുവാവിനായി തെരച്ചിൽ നടത്തിവരുകയാണ്.