ഒരേ സ്കൂളിലെ 2 പെണ്‍കുട്ടികളും ആൺകുട്ടിയും; തൃശൂരിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തിയത് മുംബെയിൽ നിന്ന്

Published : Sep 06, 2023, 10:50 PM ISTUpdated : Sep 07, 2023, 01:46 PM IST
ഒരേ സ്കൂളിലെ 2 പെണ്‍കുട്ടികളും ആൺകുട്ടിയും; തൃശൂരിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തിയത് മുംബെയിൽ നിന്ന്

Synopsis

മുംബെയിലെ പൻവേലിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. മുംബെയിലുള്ള മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.

തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. മുംബെയിലെ പൻവേലിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. മുംബെയിലുള്ള മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഉച്ചയോടെയാണ് കുട്ടികൾ പൻവേലിലെത്തിയത്. മൂന്ന് മണിയോടെ ഇവിടുത്തെ റോയൽ ഹോട്ടലിൽ മുറി ബുക്ക് ചെയ്യാനെത്തി. സംശയം തോന്നിയ ഹോട്ടൽ ഉടമ പരിചയമുള്ള മലയാളികളെ അറിയിക്കുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ നാട്ടിലെത്തിക്കും. തൃശൂർ കൂർക്കഞ്ചേരി ജെ.പി.ഇ. എച്ച്. എസ്. എസ്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കണ്ടെത്തിയത്.

തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെമാണ് കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു. രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി.

കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. കുട്ടികളുടെ കൈയ്യില്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു. അതേസമയം,, പരാതി നല്‍കി ഒരു ദിവസം പിന്നിട്ടിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി