ഒരാൾ വീടിനകത്ത് കടന്ന് 7 ലക്ഷം രൂപ കവർന്നു, മറ്റൊരാൾ മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചു, പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ, സംഭവം പാലക്കാട്

Published : Mar 01, 2026, 12:40 PM IST
theft palakkad

Synopsis

തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ പട്ടാപകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു. വായിൽ തുണി തിരുകി, മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണം നടത്തിയത്. കാട്ടുപറമ്പിൽ റസാഖിൻ്റെ ഭാര്യ സൽമത്തിൻ്റെ 4 പവൻ്റെ മാലയാണ് കവർന്നത്. രാവിലെ 10.40നാണു സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന വീട്ടിലാണ് മോഷണം. വീടിന് പുറകിൽ തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്. ഈ സമയം മറ്റൊരാൾ വീടിനു മുന്നിലെ വാതിലിലൂടെ അകത്ത് കയറി അലമാരയിൽ ഉണ്ടായിരുന്നു 7 ലക്ഷത്തോളം രൂപ മോഷ്ടിച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിഷേധ പ്രകടനത്തിനിടെ ആളില്ലാതിരുന്ന സിപിഎം ഓഫീസിലേക്ക് ഇരച്ചുകയറി കോൺഗ്രസ് പ്രവർത്തകർ; സാമഗ്രികൾ തല്ലിത്തകർത്ത് കലിയടക്കി!
കാൻസർ രോഗിയാണെന്ന വ്യാജേന വായിൽ ട്യൂബ്, വൈകല്യമില്ലാത്ത കാലിൽ പ്ലാസ്റ്റിക് രൂപത്തിലുള്ള കാൽ ഒട്ടിച്ചു, തെറ്റിധരിപ്പിച്ച് ഭിക്ഷാടനം, അറസ്റ്റ്