
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ അമ്മ വിഷം നൽകി (Poisoning) കൊലപ്പെടുത്താൻ ശ്രമിച്ച മക്കളിൽ മൂത്ത കൂട്ടിയും മരണത്തിന് കീഴടങ്ങി. ഒമ്പത് വയസുകാരി ജ്യോതികയാണ് രാത്രിയോടെ മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് (Suicide) ശ്രമിച്ച അമ്മ ശ്രീജാ കുമാരി ആശുപത്രിയിൽ വച്ച് രാവിലെ മരണപ്പെട്ടിരുന്നു. ജൂസിൽ എലിവിഷം കലർത്തി കുഞ്ഞുങ്ങൾക്ക് നൽകിയ ശേഷം അമ്മയും കുടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇളയ രണ്ട് കുട്ടികൾ ചികിത്സയിലാണ്.
വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിലായിരുന്നു ദുരന്തം. ഏഴും മൂന്നരയും വയസ്സുള്ള കുട്ടികളാണ് ഗുരുതരാവസ്ഥയിൽ തിരുവന്തപുരം എസ്എടിയില്‍ ചികിത്സയിൽ തുടരുന്നത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജ ശീതളപാനിയത്തിൽ കുട്ടികള്‍ക്ക് എലിവിഷം കലർത്തി നൽകുകയായിരുന്നു. പിന്നാലെ അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികള്‍ക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുന്നത്. ഉടൻ ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ശ്രീജ മരിച്ചത്. കുടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികള്‍ ഗുരുതരാവസ്ഥയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam