സ്കൂൾ ഗ്രൗണ്ടിലെ പൊടി പാറ്റി പിള്ളേരുടെ 'മാലൂർ ഡ്രിഫ്റ്റ്'; ഇൻസ്റ്റയിലെ പോസ്റ്റ് കണ്ടത് എംവിഡി; കേസെടുത്തു

Published : Feb 07, 2025, 07:13 PM IST
സ്കൂൾ ഗ്രൗണ്ടിലെ പൊടി പാറ്റി പിള്ളേരുടെ 'മാലൂർ ഡ്രിഫ്റ്റ്'; ഇൻസ്റ്റയിലെ പോസ്റ്റ് കണ്ടത് എംവിഡി; കേസെടുത്തു

Synopsis

ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം മോട്ടോർവാഹനവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്.  

മാലൂർ: കണ്ണൂർ മാലൂരിലെ ഗവ.ഹയർസെക്കന്‍ററി സ്കൂൾ ഗ്രൌണ്ടിൽ അപകടകരമാം വിധം വാഹനമോടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. പിന്നാലെ മോട്ടോർ വാഹന വകുപ്പും പൊക്കി. സ്കൂൾ ഗ്രൌണ്ടിൽ രണ്ട് ഇന്നോവ കാറുകളുമായെത്തിയായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം.ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം മോട്ടോർവാഹനവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്.

രണ്ട് ഇന്നോവ കാറുകൾ കൊണ്ട് ഗ്രൌണ്ടിൽ ഡ്രിഫ്റ്റ് ചെയ്തും, അമിത വേഗതയിൽ ഓടിച്ചും പൊടിപാറിച്ചായിരുന്നു വിദ്യാർഥികളുടെ അഭ്യാസപ്രകടനം. മറ്റ് കുട്ടികളെയും ഗ്രൌണ്ടിൽ കാണാം. സാഹസികപ്രകടനം നടത്തിയ രണ്ട് കാറുകളും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ പേരിലും ആർസി ഉടമയുടെ പേരിലും കേസെടുത്തിട്ടുണ്ട്.

Read More : പുന്നപ്രയിൽ പൊലീസുകാരെ ആക്രമിച്ച് കോൺഗ്രസ് നേതാവ് ഒളിവിൽ പോയി; മൂന്നാറിൽ നിന്ന് പൊക്കി പൊലീസ്, റിമാൻഡിൽ

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി