
തൃശൂർ : അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജി. രവീന്ദ്രനാണ് (93) മരിച്ചത്. ഗീതാജ്ഞലി വീട്ടിൽ രവീന്ദ്രൻ (93) നെയാണ് ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റിട്ട. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി ഗുരുവായൂർ ക്ഷേത്തത്തിനടുത്ത് പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്.
രണ്ട് ദിവസമായി രവീന്ദ്രനെ ഫ്ലാറ്റിന് പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ടെമ്പിൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. പറവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടിൽ കൊച്ചുഗോവിന്ദൻ ആശാന്റെയും കൊച്ചുകുഞ്ഞിന്റെയും മക്കളാണ് ദേവരാജൻ മാസ്റ്ററും രവീന്ദ്രനും. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
Read More : 'ഗ്രീഷ്‌മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്, ഐസിയുവിൽവെച്ച് പറഞ്ഞു; ഷാരോണിന്‍റെ മരണത്തിൽ നീതിക്കായി കുടുംബം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam