അബദ്ധത്തിൽ വീഴാൻ ഒരു സാധ്യതയുമില്ലാത്ത അഴുക്കുചാലിൽ യുവാവ്, ദുരൂഹത നീങ്ങി; കൂട്ടുകാരോട് വഴക്കിട്ട് ഒളിച്ചതാണെന്ന് യുവാവ്

Published : Jun 07, 2026, 10:16 AM IST
kozhikode drain rescue operation

Synopsis

യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും അബദ്ധത്തിൽ വീഴാൻ സാധ്യതയുള്ള മാൻഹോളുകൾ ഇല്ലാതിരുന്നതിനാൽ സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിച്ചു.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിലെ ദുരൂഹത നീങ്ങി. സുഹൃത്തുക്കളുമായി വഴക്കിട്ട് താൻ ഓടയിൽ ഒളിച്ചതാണെന്ന് ബംഗാൾ സ്വദേശി അജയ് ഉറവ് പൊലീസിനോട് പറഞ്ഞു. കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് ബംഗാളിൽ നിന്നും വരികയായിരുന്നു. ട്രെയിനിൽ വച്ചു കൂടെ ഉള്ളവരുമായി വഴക്കായി. തുടർന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് ഓടി. തിരഞ്ഞ് എത്തിയ സുഹൃത്തുക്കളിൽ നിന്നും ഒളിക്കാൻ ആണ് ഓവുചാലിൽ കയറിയത്. പിന്നീട് പുറത്ത് ഇറങ്ങാൻ കഴിഞ്ഞില്ല. ഇതോടെയാണ് പുറത്തേക്ക് കയ്യിട്ട് സഹായം തേടിയതെന്നും അജയ് പറഞ്ഞു.

യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും അബദ്ധത്തിൽ വീഴാൻ സാധ്യതയുള്ള മാൻഹോളുകൾ ഇല്ലാതിരുന്നതിനാൽ സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിച്ചു. ഓടയുടെ മുകൾഭാഗം സ്ലാബ് ഇട്ട് പൂർണ്ണമായും മൂടിയ നിലയിലുമാണ്. അതിനാൽ യുവാവ് എങ്ങനെയാണ് ഓടയ്ക്കുള്ളിൽ എത്തിയത് എന്നതിലായിരുന്നു ദുരൂഹത. പിന്നീട് ചോദ്യംചെയ്തപ്പോഴാണ് താൻ വീണതല്ല, സ്വയം ഓടയിൽ കയറി ഒളിച്ചതാണെന്ന് അതിഥി തൊഴിലാളി പറഞ്ഞത്.

കോൺക്രീറ്റ് മാറ്റുമ്പോൾ യുവാവിന് പരിക്കേൽക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ സ്ലാബുകൾ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ഉയർത്തി മാറ്റിയാണ് പുറത്തെത്തിച്ചത്. ശരീരമാകെ അഴുക്കു വെള്ളവും ചെളിയുമുണ്ടായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. ഉടൻ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട് കുടുംബശ്രീയിൽ 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്, വിഡിവികെ പദ്ധതിയുടെ ഫയലുകളോ രേഖകളോ ഇല്ല
ഇൻഡിക്കേറ്റർ ഇട്ടില്ലെന്നാരോപിച്ച് കാർ തല്ലിത്തകർത്തും തോക്ക് ചൂണ്ടിയും അക്രമം; മൂന്നംഗ സംഘം പിടിയിൽ