
കോഴിക്കോട്: കോഴിക്കോട് വടകരയിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര ഓർക്കാട്ടേരി ടൗണിൽ കെട്ടിടത്തിന് മുകളിലാണ് നേപ്പാൾ ബൂത്തിപൂർ ജില്ലയിലെ നാഥ് (53)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഏറെ കാലമായി ഇയാൾ ഓർക്കാട്ടേരിയിലും പരിസരത്തും താമസിച്ച് വരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. സ്ഥലത്തെ ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
അറബിക്കടലിൽ കടൽകൊള്ളക്കാരിൽ നിന്നും മോചിപ്പിച്ച കപ്പൽ ; നാവിക സേനയ്ക്ക് നന്ദിയറിയിച്ച് ജീവനക്കാർ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam