ഇടുക്കി: മൂന്നാറില്‍ ജോലിക്കിടെ സ്ത്രീതൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 10 പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ സൂപ്രവൈസറടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്.

കനി, കസ്തൂരി, ശക്തിനില, ഗാന്ധിമതി, വിജയ, മുത്തുമാരി, സംഗീത, തമിഴരശി, വേളാങ്കണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വേളാങ്കണ്ണി, ഗാന്ധിമതി, തമിഴരശി എന്നിവരുടെ നില ഗുരുതരമാണ്. 

ഇവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കൊളുന്തെടുക്കുന്നതിനിടെ ചെടിക്കുള്ളിലെ കൂടുതകര്‍ന്നതാണ് അപകടത്തിന് കാരണം. തൊഴിലാളികളുടെ ശബ്ദംകേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. 

തെയിലക്കാട്ടിന് സമീപത്തെ കാടുകളില്‍ കടന്നലുകള്‍ ധാരളമായി കൂടുകൂട്ടുന്നത് പതിവാണ്. ഇത് അറിയാതെ ജോലികളില്‍ ഏര്‍പ്പെടുന്നതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.