പേരാവൂര്‍: കണ്ണൂർ മുഴക്കുന്നിൽ കടന്നലിന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്. രാവിലെ റബര്‍മരം മുറിക്കുന്നതിനിടെയാണ് ബാബുവിന് കടന്നലിന്‍റെ കുത്തേറ്റത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെ ഇളകിവന്ന് ആക്രമിക്കുകയായിരുന്നു.

ബാബുവിന്റെ കൂടെ ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. ഇവര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാബു, രാജീവന്‍, ഐറിന്‍, ബേബി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കടന്നലാക്രമണം തുടങ്ങിയതോടെ എല്ലാവരും ചിതറി ഓടുകയായിരുന്നു.

എന്നാല്‍ ബാബുവിന് ഇവര്‍ക്കൊപ്പം ഓടിയെത്താന്‍ സാധിച്ചിരുന്നില്ല. കടന്നല്‍ക്കുത്തേറ്റ് അവശനിലയിലായ ബാബുവിനെ ഏറെ പണിപ്പെട്ടാണ് ആശുപത്രിയില്‍ എത്തിക്കാച്ചത്. പേരാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.