ജല അതോറിറ്റിയുടെ അനാസ്ഥ; പട്ടികജാതി കുടുംബങ്ങൾക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയം കൈമാറാൻ കഴിയാതെ കാടുകയറുന്നു

By Web TeamFirst Published Jun 10, 2021, 4:38 PM IST
Highlights

ജല അതോറിറ്റിയുടെ അനാസ്ഥ. ലൈഫ് മിഷനിൽപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം കൈമാറാൻ കഴിയാതെ കാടുകയറി നശിക്കുന്നു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച അയ്യൻകാളി ഫ്ലാറ്റ് സമുച്ചയമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും അവകാശികൾക്ക് താക്കോൽ കൈമാറാൻ കഴിയാതെ പൂട്ടിയിട്ടിരിക്കുന്നത്. 

തിരുവനന്തപുരം: ജല അതോറിറ്റിയുടെ അനാസ്ഥ. ലൈഫ് മിഷനിൽപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം കൈമാറാൻ കഴിയാതെ കാടുകയറി നശിക്കുന്നു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച അയ്യൻകാളി ഫ്ലാറ്റ് സമുച്ചയമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും അവകാശികൾക്ക് താക്കോൽ കൈമാറാൻ കഴിയാതെ പൂട്ടിയിട്ടിരിക്കുന്നത്. 

വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത പട്ടികജാതി വിഭാഗത്തിൽ പെടുന്ന 21 കുടുംബങ്ങൾക്കായാണ് 20 സെന്റ് ഭൂമിയിൽ ഈ ഫ്ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കുന്നതിയിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ഇരു വകുപ്പുകൾക്കും പണം കെട്ടിവെച്ചിരുന്നുയെങ്കിലും വൈദ്യുതി മാത്രമാണ് ലഭിച്ചത്. ജല അതോറിറ്റി കുടിവെളളമെത്തിക്കുന്നതിനുളള നടപടികൾ വൈകിക്കുന്നതിനാലാണ് ഫ്ലാറ്റുകൾ വിതരണം ചെയ്യാൻ കഴിയാത്തത് എന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർഎസ്. ശ്രീകുമാർ പറയുന്നു.

വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന്റെ വിഹിതമായ 2,53,41000 രൂപയും ജില്ലാപ്പഞ്ചായത്തിന്റെ 70 ലക്ഷം രൂപയടക്കം 3.23 കോടി രൂപയുപയോഗിച്ചാണ് ഫ്ലാറ്റ് സമുച്ചയം പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറികൾ, ബാത്ത് റൂം, ഹാൾ എന്നിവ അടങ്ങുന്ന 500 ചതുരശ്രയടിയിലാണ് ഓരോ ഫ്ളാറ്റും നിർമ്മിസിച്ചിരിക്കുന്നത്. 

ഓരോ നിലകളിലേക്കും പോകുന്നതിനായി ലിഫ്റ്റ് ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഉള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ഇവിടെ താമസിക്കുന്ന കുട്ടികൾക്കായി അങ്കണവാടി, വീട്ടമ്മമാർക്ക് തൊഴിൽ പരിശീലന സൗകര്യം എന്നിവയുമുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!