കുളിക്കാനിറങ്ങിയ ഒമ്പതുകാരൻ ഒഴുക്കില്‍പ്പെട്ട്  മരിച്ചു

Published : May 12, 2022, 08:01 PM ISTUpdated : May 12, 2022, 08:06 PM IST
കുളിക്കാനിറങ്ങിയ ഒമ്പതുകാരൻ ഒഴുക്കില്‍പ്പെട്ട്  മരിച്ചു

Synopsis

വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്.

കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്. മറ്റു കുട്ടികൾ അറിയിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട രണ്ടു പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.

പ്രണയം നിരസിച്ച ജൂനിയർ പെൺകുട്ടിയെ കഴുത്തിന് കുത്തി, പിന്നാലെ ആത്മഹത്യ ശ്രമം, ഇരുവരും ​ഗുരുതരാവസ്ഥയിൽ

മൂന്നാർ: പ്രണയം നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി ജൂനിയർ വിദ്യാർഥിയെ കഴുത്തിന് കുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർത്ഥി  പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് വെട്ടിയത്. പെൺകുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക്  ശ്രമിച്ച വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. കഴുത്തിലും കൈക്കും പരിക്കേറ്റ പെൺകുട്ടിയെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ആത്മ​ഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയെ കോലഞ്ചേരി ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇരുവരും മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്കൂളിലെ വിദ്യാർത്ഥികളാണ്. 

വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിൽ വീടിനു സമീപത്ത് ഇറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ വിദ്യാർഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടു പോയി. പിൻഭാഗത്തെ ശുചി മുറിയുടെ സമീപം ഇവർ സംസാരിച്ചു നിൽക്കുന്നതിനിടയിൽ പ്രകോപിതനായ വിദ്യാർഥി കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയെ വെട്ടുകയായിരുന്നു. വീടിനു സമീപം  കാത്തു നിൽക്കുകയായിരുന്ന  അമ്മ ശരീരം മുഴുവൻ രക്തമൊലിച്ച നിലയിൽ ഓടി വരുന്ന മകളെയാണ് കണ്ടത്. അലറി വിളിച്ച അമ്മ അയൽക്കാരെയും കൂട്ടി പെൺകുട്ടിയെ മൂന്നാറിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.  പെൺകുട്ടി ഓടിപ്പോകുന്നതു കണ്ട പ്ലസ്ടു വിദ്യാർഥി ആക്രമിക്കാൻ ഉപയോഗിച്ച കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ർഥി

കൈത്തണ്ടയിലും സ്വയം പരിക്കേൽപ്പിച്ച് ദേഹമാസകലം രക്തം പടർന്നതോടെ അടുത്തുള്ള ഒരു തോടിനു സമീപം വീണു. രക്തമൊലിച്ചു നിന്ന വിദ്യാർഥിയുടെ സമീപത്തേക്ക് എത്തുവാൻ നാട്ടുകാർ ആദ്യം ഭയന്നെങ്കിലും പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നാർ ഡിവൈ.എസ്.പി കെ ആർ മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ
കൊലപാതകമടക്കം കേസോട് കേസ്, ആറ്റിപ്ര ജിഷ്ണു, വേലായുധൻ സന്തോഷിനും കാപ്പയ്ക്ക് പിന്നാലെ വീണ്ടും കാപ്പ; സിറ്റിയിൽ നിന്നും നാടുകടത്തി