ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു

Published : Sep 12, 2026, 03:41 PM IST
Dr Kamarudeen Memorial Environmental Award

Synopsis

ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവും പരിപോഷണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളുടെ പേരുകൾ ഏഴാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിനായി സമർപ്പിക്കാം.

തിരുവനന്തപുരം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്​ത്ര വിഭാഗം റീഡറുമായിരുന്ന അന്തരിച്ച ഡോ. കമറുദ്ദീന്‍റെ പേരിൽ ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്​കാരത്തിന്​ നാമനിർദ്ദേശം ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവും പരിപോഷണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളുടെ പേരുകൾ ഏഴാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിനായി സമർപ്പിക്കാം.

25,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവയുമടങ്ങിയതാണ്​ പുരസ്കാരം. 2026 സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 30 വരെ ഓൺലൈൻ വഴി നാമനിർദ്ദേശം സമർപ്പിക്കാം. ഡോ. കമറുദ്ദീൻ അനുസ്മരണ ദിനമായ നവംബർ 13-ന് കേരള യൂനിവേഴ്സിറ്റി കാര്യവട്ടം ബോട്ടണി ഡിപ്പാർട്ട്മെൻറിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്​കാരം സമ്മാനിക്കും.

ഓൺലൈനായി നാമനിർദേശം സമർപ്പിക്കേണ്ട ലിങ്ക്​: https://bit.ly/KFBCAWARD2026 കൂടുതൽ വിവരങ്ങൾക്ക് ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോടുമായി (9446103690, 8921086484) ബന്ധപ്പെടാം. ഇമെയിൽ: drkamarudeenfoundation@gmail.com

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാടെത്തിയ വിവേക് എക്സ്പ്രസിന്‍റെ ജനറൽ കോച്ചിലെ ശുചിമുറിയിൽ 2 ബാഗുകൾ, ഒളിപ്പിച്ച് കടത്തിയത് 27 കിലോ കഞ്ചാവ്; അന്വേഷണം
2 ദിവസം ചുട്ടുപൊള്ളും, കേരളത്തില്‍ ഇന്നും നാളെയും 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി