നഴ്സറിയിൽ നിന്ന് വീട്ടിലേക്ക് പോകവേ ഓട്ടോയിൽ നിന്നും കുട്ടി റോഡിലേക്ക് തെറിച്ച് വീണു, തലനാരിഴക്ക് രക്ഷപ്പെടൽ

Published : Oct 23, 2025, 07:00 PM IST
nursery student fall from auto rickshaw

Synopsis

ഓട്ടോ വേഗത്തിൽ വരുന്നതും കുട്ടി പുറത്തേക്ക് വീഴുന്നതിന്‍റേയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതുക്കാട് ടൗണിൽ തെരുവനായ്ക്കൾക്കിടയിലേക്കാണ് കുട്ടി വീണത്.

കൽപ്പറ്റ: വയനാട്ടിൽ ഓട്ടോയിൽ നിന്നുവീണ കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂപ്പൈനാട് റിപ്പൺ പുതുക്കാടിൽ ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പുതുക്കാട് നഴ്സറിയിൽ നിന്ന് നെടുങ്കരണ വീട്ടിലേക്ക് പോകുമ്പോൾ ആണ് കുട്ടി ഓട്ടോയിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണത്. ഓട്ടോ വേഗത്തിൽ വരുന്നതും കുട്ടി പുറത്തേക്ക് വീഴുന്നതിന്‍റേയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതുക്കാട് ടൗണിൽ തെരുവനായ്ക്കൾക്കിടയിലേക്കാണ് കുട്ടി വീണത്.

റോഡിലേക്ക് കുട്ടി വീണതറിയാതെ ഓട്ടോ മുന്നോട്ട് പോവുകയായിരുന്നു. പതിയെ കുട്ടി ഏഴുന്നേൽക്കുന്നതും കരയുന്ന കുട്ടിക്കടുത്തേക്ക് നാട്ടുകാർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. തലയിടിച്ച് വീഴാത്തതിനാൽ വലിയ അപകടം ഒഴിവായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി
അരൂരിൽ രണ്ട് സ്ഥാനാർത്ഥികളും നേടിയത് 328 വോട്ട്, നറുക്കെടുപ്പിൽ ജയം ഉറപ്പിച്ചത് എൽഡിഎഫ്