കണ്ണൂർ ടൗണിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപ ഇവർ കൈക്കലാക്കിയിരുന്നു. മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നതിനിടയിലാണ് പിടിയിലായത്. കണ്ണൂർ ടൗൺ സി ഐ ബിനു മോഹനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂർ: കണ്ണൂരിൽ വ്യാജ സ്വർണ തട്ടിപ്പിൽ മൂന്നു പേർ പിടിയിൽ. സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശി സിറാജ്ജുദ്ധീൻ അഴീക്കോട് സ്വദേശി സുജയിൽ ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ടൗണിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപ ഇവർ കൈക്കലാക്കിയിരുന്നു. മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നതിനിടയിലാണ് പിടിയിലായത്. കണ്ണൂർ ടൗൺ സി ഐ ബിനു മോഹനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
അതിനിടെ, ടിടിഇക്കു നേരെ ട്രെയിനിൽ വീണ്ടും ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി. മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശിയതായി ആര് പി എഫ് സംഘം പറയുന്നു. നിലവിൽ പ്രതി ബിജുകുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്.
മണിപ്പൂർ കലാപം അന്വേഷിക്കുന്ന സിബിഐ സംഘം വിപുലീകരിച്ചു, 30 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി
