ജയിലിൽ നിന്നിറങ്ങിയിട്ട് ഒരു മാസം; ഡിഡിഇ ഓഫീസിന്റെ പൂട്ട് പൊളിച്ച് കയറി ലാപ്ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

Published : May 08, 2025, 04:01 PM IST
ജയിലിൽ നിന്നിറങ്ങിയിട്ട് ഒരു മാസം; ഡിഡിഇ ഓഫീസിന്റെ പൂട്ട് പൊളിച്ച് കയറി ലാപ്ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

Synopsis

നേരത്തെ മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം എന്നിങ്ങനെയുള്ള കേസുകളിൽ പ്രതിയായ 33കാരനാണ് വീണ്ടും അറസ്റ്റിലായത്. 

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് സ്വദേശി നാഗേഷിനെയാണ് (33) കസബ പോലീസ് അറസ്റ്റ് ചെയ്തത്. അന്തര്‍ജില്ലാ മോഷ്ടാവായ നാഗേഷ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ മാനാഞ്ചിറയിലുള്ള ഓഫീസിന്റെ വാതിലിലെ പൂട്ട് പൊളിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ഓഫീസിനകത്ത് കടന്ന് ഇവിടെയുണ്ടായിരുന്ന ലാപ്‌ടോപ്പുമായി കടന്നുകളയുകയായിരുന്നു. മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ജയിലിലായിരുന്ന നാഗേഷ് കഴിഞ്ഞ മാസമാണ് അവിടെ നിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാനഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു