
തിരുവനന്തപുരം: വർക്കല കുരയ്ക്കണ്ണിയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 10 പവൻ സ്വർണവും പണവും കവർന്നു. കുരയ്ക്കണ്ണി ബോർണിയമുക്കിനു സമീപം ഷൈലാ മൻസിലിൽ ബേബി ഷൈലയുടെ(56) വീട്ടിലാണ് ബുധനാഴ്ച രാവിലെ 10.45-ഓടെ മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിൻവാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും 3,500 രൂപയും കവർന്നതായാണ് പരാതി.
ബേബി ഷൈലയുടെ രണ്ടു മക്കൾ വിദേശത്തും ഒരാൾ വർക്കലയിൽ റിസോർട്ട് ജീവനക്കാരനുമാണ്. ബന്ധുവീട്ടിൽ പോയിവന്നപ്പോഴാണ് വീട്ടിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് കാണുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. സിസിടിവി ദൃശ‍്യങ്ങളിൽ പ്രതി വരുന്നതും പോകുന്നതും വ്യക്തമാണ്. മോഷണത്തിനുശേഷം പ്രതി കുരയ്ക്കണ്ണി ജങ്ഷനു സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി വർക്കലയിലേക്കു പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam