സ്വകാര്യ ബസ് മേൽപ്പാലത്തിലെ കൈവരിയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്ക്

Published : Jul 10, 2025, 05:27 PM IST
bus accident

Synopsis

കോഴിക്കോട് നിന്ന് കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന പാലക്കാടന്‍സ് എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്

കോഴിക്കോട്: ദേശീയ പാത 66ല്‍ വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന പാലക്കാടന്‍സ് എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് മേല്‍പ്പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബസ്സിന്റെ മുന്‍ഭാഗത്തുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പെട്ടെന്നു തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. ദേശീയ പാതയില്‍ അപകടത്തിന് ശേഷം അല്‍പ നേരം ഗതാഗത തടസ്സമുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്