
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് മൂത്ത മകളെയെന്ന് അമ്മ നിവേദ്യയുടെ മൊഴി. അഞ്ച് വയസുകാരിയുടെ മരണം ഉറപ്പിച്ച ശേഷം ഇളയ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. വെള്ളത്തിൽ തള്ളിയിട്ട് മുതുകിൽ പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സ്വതന്ത്രജീവിതത്തിന് കുട്ടികൾ തടസമെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍, കൊലപാതക കാരണം വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് അറിയിച്ചു.പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നാണ് സംശയം. സംഭവത്തിൽ ദുരൂഹത തുടരുന്നതിനാൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.
ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് ജോൺ കുമാറിന്റെ മക്കളായ 5 വയസുള്ള ജെന്നിഫർ ജൂലിയേറ്റ്, 3 വയസുള്ള റോബിൻ ക്രിസ്റ്റോഫർ എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ള തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ചെറിയ ടാങ്ക് ആയതിനാൽ അഞ്ച് വയസുകാരി മുങ്ങി മരിക്കാനുള്ള സാധ്യത കുറവായിരുന്നു. നിവേദ്യവും ഭർത്താവും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരം സംശയങ്ങളാണ് അമ്മയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടികളെ വെള്ള തൊട്ടിയിൽ മുക്കി കൊലപ്പെടുത്തിയെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രതിയുടെ മൊഴി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam