
ജോലിക്കിടെ അപകടത്തില്‍പ്പെട്ട കെഎസ്ഇബി കരാര്‍ ജീവനക്കാരന് രക്ഷകനായി പഞ്ചായത്ത് മെമ്പര്‍. കാസര്‍കോട് ചെറുവത്തൂര്‍ അച്ചാംതുരുത്തിയില്‍, ബാലകൃഷ്ണന്‍ എന്ന തൊഴിലാളിയാണ് ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് താഴെ വീണത്. സമീപത്ത് ഉണ്ടായിരുന്ന വാര്‍ഡ് മെമ്പര്‍ ടി വി ശ്രീജിത്ത് ഓടിയെത്തുകയും ഹൃദയ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്ന സിപിആര്‍ പ്രഥമ ശുശ്രൂഷ നല‍്കുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. മാറി നില്‍ക്കാതെ കൃത്യസമയത്ത് ലഭിച്ച പ്രാഥമിക ശ്രുശ്രൂഷയാണ് ബലകൃഷ്ണന് തുണയായത്.
ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ വൈദ്യുതി മുടക്കമില്ലാതെ ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കാനുള്ള പ്രയത്നത്തിലാണ് കെഎസ്ഇബി. മലപ്പുറം കാളികാവ് സെക്ഷന് കീഴില്‍ യുദ്ധകാലടിസ്ഥാനത്തിലാണ് നവീകരണ പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും നടത്തുന്നത്. ലോകകപ്പ് തുടങ്ങുന്ന ഈ മാസം 20ന് മുമ്പ് തന്നെ എല്ലാ വൈദ്യുതി ലൈനുകളും കുറ്റമറ്റതാക്കുന്നതിന് വേണ്ടി കാളികാവ് സെക്ഷന് കീഴില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം നടക്കുന്നത്.
രണ്ട് ഗ്രൂപ്പുകള്‍ മരച്ചില്ലകള്‍ വെട്ടിമാറ്റി ലൈനുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും മറ്റൊരു ഗ്രൂപ്പ് അലൂമിനയം ലൈനുകള്‍ മാറ്റി എ ബി സി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന നവീകരണ ജോലിയിലുമാണ്. മലയോര മേഖലയായതിനാല്‍ ചെറു കാറ്റടിച്ചാല്‍ പോലും മരക്കൊമ്പുകള്‍ ലൈനില്‍ തട്ടി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്.
ഇതുകാരണം ആഘോഷ വേളകളിലും ലോകകപ്പ് സീസണുകളിലും കടുത്ത വിമര്‍ശനത്തിനും കൈയേറ്റത്തിനും ജീവനക്കാര്‍ ഇരയാകാറുണ്ട്. ഇതിന് പരിഹാരം കാണാനും ജനങ്ങള്‍ക്ക് മുടക്കമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam