
കോഴിക്കോട്: ജനവാസ മേഖലയില്‍ വീടിനോട് ചേര്‍ന്ന പറമ്പില്‍ മനുഷ്യഅസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചാലിക്കരയിലാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞികണ്ണന്റെ വീടിന് സമീപത്ത് നിന്നാണ് ഇവ ലഭിച്ചത്. കുഞ്ഞിക്കണ്ണനെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ തന്നെയാണോ ഇതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കുഞ്ഞിക്കണ്ണന്റെ സമീപ വാസികളാണ് ആദ്യം തലയോട്ടിയും ശരീരത്തിലെ മറ്റ് എല്ലുകളും ഉള്‍പ്പെടെയുള്ളവ കണ്ടത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലായിരുന്നു. ഇവയ്ക്ക് ഒരു മാസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞികണ്ണന്‍ തനിച്ചായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ദിവസങ്ങളായി ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam