ഷർട്ടിന്റെ ബട്ടണിടുന്നതിൽ തർക്കം, റാ​ഗിങ്; പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Published : Jul 11, 2026, 10:15 PM IST
kozhikode kakkur school ragging

Synopsis

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട്: സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർഥികൾ റാ​ഗിങ്ങിനിരയാക്കിയെന്നും ക്രൂരമായി മർദ്ദിച്ചെന്നും രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

രണ്ടു ദിവസങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിടുന്നത് സംബന്ധിച്ച് തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യം സ്‌കൂളില്‍ പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍, സ്‌കൂളിലെ റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവോണ സദ്യ കഴിച്ച് വിരുന്നുപോകാനിറങ്ങി; പൊടുന്നനെ വീട് തകർന്നുവീണു; പാലക്കാട് കുടുംബം വഴിയാധാരമായി
വിതരണത്തിന് കൊണ്ടുപോയ 21 ലക്ഷം വിലയുള്ള സ്റ്റീല്‍ പൈപ്പുകള്‍ തട്ടിയെടുത്ത് വിറ്റ് ലോറി ഡ്രൈവര്‍, അറസ്റ്റ്