ബസ് ഡിപ്പോയിലെത്തിയിട്ടും യാത്രക്കാരൻ ഇറങ്ങിയില്ല, പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് നിഗമനം

Published : Jun 13, 2025, 03:10 PM IST
ksrtc bus

Synopsis

തിരുവനന്തപുരത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്

സുൽത്താൻബത്തേരി: യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്

സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു