ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

Published : Dec 09, 2025, 09:53 PM IST
ksrtc tire

Synopsis

തിരുവനന്തപുരത്ത് ആലംകോടിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുൻ ചക്രം ഊരിത്തെറിച്ചു. ബസിൽ നിന്ന് വേർപെട്ട ടയർ സമീപത്തുണ്ടായിരുന്ന ബൈക്കിലിടിച്ചെങ്കിലും ആളപായമില്ലാതെ വലിയ അപകടം ഒഴിവായി. 

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു. ബസിൽ നിന്ന് തെറിച്ച് വന്ന ടയർ ബൈക്കിലിടിച്ചെങ്കിലും ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെ ആലംകോടിന് സമീപം ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ വഴി കിളിമാനൂരേക്ക് പുറപ്പെട്ട സിറ്റി ഫാസ്റ്റ് ബസ് ആണ് കാവുനടയിൽ വച്ച് അപകടത്തിൽപ്പെട്ടത്. കാവുനട ജങ്ഷന് സമീപം എത്തിയപ്പോൾ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ഇടത് വശത്തെ മുൻ ചക്രം ഇളകിപ്പോകുകയായിരുന്നു.

മുൻ ചക്രം ഇല്ലാതായതോടെ ബസ് വശത്തേക്ക് ചരിഞ്ഞ് റോഡിൽ ഉരഞ്ഞാണ് നിന്നത്. യാത്രക്കാർ ഭയന്ന് ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. എന്നാൽ, ആർക്കും പരിക്കുണ്ടായില്ലെന്നത് ആശ്വാസമായി. ബസിൽ നിന്നും വേർപെട്ട ചക്രം ഉരുണ്ട് ചെന്ന് സമീപത്തുണ്ടായിരുന്ന ബൈക്കിലും ചെറിയമതിലിലും തട്ടി താഴെ വീണു.

പരിസരത്ത് ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായതെന്നും കാലപ്പഴക്കം ചെന്ന ബസ് സർവീസ് നടത്തുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം രാവിലെ പരിശോധന പൂർത്തിയാക്കി വിട്ട ബസ് ആണെന്നും ഒരു തകരാറും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. ബസ് തുടർന്ന് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായതോടെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്
വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്