പത്തനംതിട്ടയിൽ അഞ്ചാംക്ലാസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 29 വർഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ

Published : Aug 20, 2026, 08:51 PM IST
pathanamthitta adoor rape case

Synopsis

2024 മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഒരു വർഷത്തിലേറെക്കാലം ഇയാളിൽനിന്നും കുട്ടി പലതവണ പീഡനം നേരിട്ടു. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും. പന്തളം തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതിൽ അനീഷ് (40) നെയാണ് അടൂർ അതിവേ​ഗ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്. പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.

2024 മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഒരു വർഷത്തിലേറെക്കാലം ഇയാളിൽനിന്നും കുട്ടി പലതവണ പീഡനം നേരിട്ടു. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പന്തളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷ് ആണ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്ഐ അനീഷ് ഏബ്രഹാം, എഎസ്ഐ ഷൈൻ ബി, എസ്.സി.പി.ഒ. അൻവർഷ എസ്. എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു . പ്രതി ഭാഗത്ത് നിന്നും നാല് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡരികിൽ പാർക്ക് ചെയ്ത ബൈക്കുകൾ മോഷ്ടിക്കും, പിന്നാലെ മറിച്ച് വിൽപ്പന: രണ്ട് പേർ പൊഴിയൂർ പൊലീസിന്‍റെ പിടിയിൽ
ജോലിക്കിടെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് പോയ യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍