ജോലിക്കിടെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് പോയ യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍

Published : Aug 20, 2026, 07:33 PM IST
DEATH

Synopsis

സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

കല്‍പ്പറ്റ: വയനാട്ടില്‍ 22കാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുളിയാര്‍മല സ്വദേശി മഹേഷാണ് മരിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്. കൈനാട്ടിയിലെ ഒരു വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു മഹേഷും കൂട്ടുകാരും. ജോലിക്കിടെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്ക് പോയ യുവാവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ കൂടെയുള്ളവര്‍ വന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ കലോത്സവത്തിലെ മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണം: ബാലാവകാശ കമ്മീഷൻ
45 ലിറ്റർ പഴകിയ എണ്ണ, പഴകിയ ചിക്കൻ, ചോർ, ന്യൂഡിൽസ്, മുട്ട കുബ്ബൂസ്, ഹെൽത്ത് സ്ക്വാഡ് പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു