Divya S. Iyer : ഫ്ലാഷ്മോബില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവച്ച് കലക്ടറും; വൈറല്‍ വീഡിയോ

Published : Apr 01, 2022, 06:24 AM IST
Divya S. Iyer : ഫ്ലാഷ്മോബില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവച്ച് കലക്ടറും; വൈറല്‍ വീഡിയോ

Synopsis

കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ.

പത്തനംതിട്ട:  ഫ്ലാഷ് മോബിൽ  വിദ്യാർഥികൾക്കൊപ്പം ചേർന്ന് ചുവടുവച്ച് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ (Divya S. Iyer). വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ (mg university arts festival 2022) പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് (Flash Mob) നടത്തിയ പത്തനംതിട്ട (Pathanamthitta) കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പം ചേര്‍ന്ന് ചുവടുവച്ചത്.

കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാർഥികൾക്കൊപ്പം മനോഹര നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ നിരവധിപ്പേരാണ് പങ്കുവച്ചിരിക്കുന്നത്.

സ്കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ എസ്. അയ്യർ കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്.  ദിവ്യ എസ്. അയ്യറിന്‍റെ പാട്ട് അടക്കം മുന്‍പും വൈറലായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു