റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ദേശീയപാതയില്‍ കാല്‍നടയാത്രികന് ദാരുണാന്ത്യം

Published : Oct 04, 2026, 11:09 PM IST
Thrissur Accident Death

Synopsis

ദേശീയപാതയില്‍ കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. തളിക്കുളം ത്രിവേണി സ്വദേശി തറയില്‍ വീട്ടില്‍ സന്തോഷ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു.

തൃശൂര്‍: ദേശീയപാതയില്‍ തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി തറയില്‍ വീട്ടില്‍ സന്തോഷ് (51) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9:15 ഓടെയായിരുന്നു അപകടം.

ദേശീയപാത 66ല്‍ പടിഞ്ഞാറ് ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മിറാക്കിള്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടന്‍ വലപ്പാട് സ്വകാര്യ അത്യാഹിത ചികിത്സാ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലപ്പാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ മൂന്നര മാസത്തിനിടെ ഇവിടെ മൂന്നാമന്നെ അപകട മരണമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാമത്തെ ട്രക്കും പിടികൂടി ജിഎസ്‌ടി ഇന്റലിജൻസ്
പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ് യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി, പ്രതി അറസ്റ്റിൽ