
കൊച്ചി: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകും. പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും.
കോട്ടയം നാട്ടകത്തെ ഭർതൃവീട്ടിൽ ഓഗസ്റ്റ് 18-നാണ് ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ ഉപദ്രവിച്ചിരുന്നതായും പറയുന്നു. ആര്യയുടെ സംസ്കാരചടങ്ങിൽ ഭർതൃവീട്ടുകാർ പങ്കെടുക്കാതിരുന്നതിലും കുടുംബത്തിന് സംശയമുണ്ട്. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam