പെരുമ്പാവൂർ സ്വദേശി ആര്യയാണ് 18ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഭർതൃമാതാവും അവരുടെ അമ്മയും യുവതിയെ സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശി ആര്യയെയാണ് പതിനെട്ടാം തീയതി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടകം സ്വദേശി ദീപക് ബാബുവുമായുള്ള വിവാഹത്തിനുശേഷം സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ അമ്മയും മുത്തശ്ശിയും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ മർദ്ദന പാടുകൾ ഉണ്ടെന്നും, സംസ്കാര ചടങ്ങിൽ ഭർത്താവിൻ്റെ അമ്മയും മുത്തശ്ശിയും പങ്കെടുക്കാത്തത് ദുരൂഹമാണെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മരണകാരണം ഭർത്താവ് ദീപക് ബാബുവിന്റെ മദ്യപാനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
