അന്നദാനത്തിന് എത്തിയ കാറ്ററിംഗ് ജീവനക്കാരുടെ ഫോണുകൾ മോഷ്ടിച്ചു; പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ പിടിയിൽ

Published : May 23, 2026, 07:32 PM IST
phone theft arrest

Synopsis

കൊല്ലം എഴുകോൺ ക്ഷേത്രത്തിൽ അന്നദാനത്തിനെത്തിയ കാറ്ററിംഗ് ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിലായി. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെട്ട സംഘത്തിൽ നിന്ന് 30-ൽ അധികം ഫോണുകളും മോഷ്ടിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. 

കൊല്ലം: ക്ഷേത്രത്തിലെ അന്നദാനത്തിന് എത്തിയ കാറ്ററിംഗ് ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ പിടിയിൽ. പന്തളം ഇലവൻതിട്ട നെടുംപൊയ്ക മേലതിൽ എബെൻ (25), കൂരമ്പാല തെങ്ങും വിളയിൽ അഭിജിത്ത് (22 ) എന്നിവരെയാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് പുലർത്തിയായിരുന്നു മോഷണം. എഴുകോൺ കോയിക്കൽ തിരു ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ കാറ്ററിംഗിന് എത്തിയവരുടെ ആറ് ഫോണുകളാണ് ഇരുവരും ചേർന്ന് അപഹരിച്ചത്. 

അന്വേഷണത്തിൽ ഇവരിൽ നിന്നും മുപ്പതിൽ ഏറെ ഫോണുകളും 10 ലേറെ മൊബൈൽ ബാറ്ററികളും ഹെഡ് ഫോണുകളും കണ്ടെടുത്തു, മൊബൈൽ കൂടാതെ ബൈക്കുകളും ഇവർ മോഷ്ടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മോഷണത്തിന് സഹായികളായ പ്രായപൂർത്തിയാകാത്ത രണ്ടു പേരെ കൂടി ജുവനൈൽ ബോർഡ്‌ മുൻപാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്, എഴുകോൺ എസ് എച്ച് ഒ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷാനവാസ്,അജേഷ്, സിപിഒ മാരായ കിരൺ, റോഷ്, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
ഹോട്ടലിൽ അതിക്രമിച്ച് കയറി മോഷണം, മോഷ്ടിച്ചത് ഇലക്ട്രിക് വയറുകളും എർത്ത് ലൈൻ കോപ്പറുകളും ഉൾപ്പെടെ 25 ലക്ഷം രൂപ വില വരുന്ന വസ്‌തുക്കൾ