പിക്കപ്പ് വാന്‍ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം; ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു

Published : Aug 28, 2026, 06:35 PM IST
pickup accident

Synopsis

കോഴിക്കോട് കാക്കൂര്‍ പാലത്തില്‍ പിക്കപ്പ് വാന്‍ കൈവരിയിലിടിച്ച് അപകടമുണ്ടായി. ബാലുശ്ശേരിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന വാനിലെ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട്: കാക്കൂര്‍ പാലത്തില്‍ പിക്കപ്പ് വാന്‍ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന വാനാണ് കാക്കൂർ പാലത്തിലിടിച്ച് അപകടത്തിൽപ്പെട്ടത്.

അപകടത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ശക്തമായ ആഘാതത്തില്‍ കാക്കൂർ പാലത്തിന്റെ കൈവരികള്‍ തകർന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാരനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു, ചെവി അറ്റുതൂങ്ങിയ നിലയില്‍; കോഴിക്കോട് യുവാവ് അറസ്റ്റില്‍
കൊല്ലത്ത് വീട് വാടകയ്ക്കെടുത്ത് സാധനം സൂക്ഷിക്കും, ബൈക്കിൽ ആവശ്യക്കാർക്കെത്തിക്കും; കൊല്ലത്ത് ഡ്രൈ ഡേയിൽ 200 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ